Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BANK

SBI 2273 ഓ​ഫീ​സ​ർ

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ സ​ർ​ക്കി​ൾ ബേ​സ്ഡ് ഓ​ഫീ​സ​റു​ടെ 2,273 ഒ​ഴി​വ്. ഫെ​ബ്രു​വ​രി 18 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​വി​ധ സ​ർ​ക്കി​ളു​ക​ൾ​ക്കു കീ​ഴി​ലാ​യി ജോ​ലി​പ​രി​ച​യം ഉ​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. കേ​ര​ള​വും ല​ക്ഷ​ദ്വീ​പും ഉ​ൾ​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ളി​ൽ 79 ഒ​ഴി​വു​ണ്ട്. ഏ​തെ​ങ്കി​ലും ഒ​രു സ​ർ​ക്കി​ളി​ലെ ഒ​ഴി​വി​ലേ​ക്കു മാ​ത്രം അ​പേ​ക്ഷി​ക്കു​ക.

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ്, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്, കോ​സ്റ്റ് അ​ക്കൗ​ണ്ട​ന്‍റ് യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഷെ​ഡ്യൂ​ൾ​ഡ് കൊ​മേ​ഴ്സ‌്യ​ൽ ബാ​ങ്കു​ക​ളി​ൽ/​റീ​ജ​ണ​ൽ റൂ​റ​ൽ ബാ​ങ്കു​ക​ളി​ൽ ഓ​ഫീ​സ​ർ ആ​യി 2 വ​ർ​ഷം പ​രി​ച​യം വേ​ണം.

ഭാ​ഷാ​ജ്‌​ഞാ​നം: അ​പേ​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ഔ​ദ്യോ​ഗി​ക/​പ്രാ​ദേ​ശി​ക​ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യം (എ​ഴു​താ​നും വാ​യി​ക്കാ​നും സം​സാ​രി​ക്കാ​നും മ​ന​സി​ലാ​ക്കാ​നും) വേ​ണം. പ്രാ​യം: 2025 ഡി​സം​ബ​ർ 31ന് 21-30. ​പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ന് അ​ഞ്ചും ഒ​ബി​സി​ക്കു മൂ​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു പ​ത്തും (പ​ട്ടി​ക​വി​ഭാ​ഗം-15. ഒ​ബി​സി-13) വ​ർ​ഷം ഇ​ള​വ് വി​മു​ക്‌​ത​ഭ​ട​ന്മാ​ർ​ക്കും ഇ​ള​വു​ണ്ട്.

ശ​മ്പ​ളം: 48,480-85,920. തെ​ര​ഞ്ഞെ​ടു​പ്പ്: ഓ​ൺ​ലൈ​ൻ എ​ഴു​ത്തു​പ​രീ​ക്ഷ, സ്ക്രീ​നിം​ഗ്, ഇ​ന്‍റ​ർ​വ്യൂ, ലോ​ക്ക​ൽ ലാം​ഗ്വേ​ജ് പ്രൊ​ഫി​ഷ്യ​ൻ​സി ടെ​സ്റ്റ് എ​ന്നി​വ​യു​ണ്ടാ​കും. പ​ത്താം ക്ലാ​സ് അ​ല്ലെ​ങ്കി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ പ്രാ​ദേ​ശി​ക​ഭാ​ഷ (മാ​ർ​ക്ക് ഷീ​റ്റ്/​സ​ർ​ട്ടി​ഫി​ക്ക​റ്റ്) പ​ഠി​ച്ച​താ​യി രേ​ഖ ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്കു ലോ​ക്ക​ൽ ലാം​ഗ്വേ​ജ് പ്രൊ​ഫി​ഷ്യ​ൻ​സി ടെ​സ്റ്റ് ബാ​ധ​ക​മ​ല്ല.

ഓ​ൺ​ലൈ​ൻ ടെ​സ്റ്റ് മാ​ർ​ച്ചി​ൽ ന​ട​ത്തും. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​മു​ണ്ട്.

ഫീ​സ്: 750 രൂ​പ. പ​ട്ടി​ക​വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു ഫീ​സി​ല്ല. ഓ​ൺ​ലൈ​നി​ലൂ​ടെ ഫീ​സ് അ​ട​യ്ക്കാം.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www.sbi.bank.in

Latest News

Up